പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജാതി അധിക്ഷേപവും പരിശോധിക്കും

Update: 2025-09-22 17:26 GMT

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്യാമ്പിലെ പീഡനത്തെ തുടര്‍ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. മേലുദ്യോഗസ്ഥനില്‍ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നു.

ജാതി അധിക്ഷേപം നേരിട്ടെന്നും ജീവനൊടുക്കുന്നതിന് മുമ്പ് വിളിച്ചപ്പോള്‍ ആനന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞുവെന്നും സഹോദരന്‍ വെളിപ്പെടുത്തി. ഹവില്‍ദാര്‍ തസ്തികയിലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി. ആനന്ദിന്റെ കൈയില്‍ മുറിവുണ്ടായതില്‍ സംശയമുണ്ടെന്നും സഹോദരന്‍ അരവിന്ദ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Similar News