മത്സ്യമേഖല കടുത്ത പ്രതിസന്ധിയില്‍: സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 24 ന്

Update: 2025-09-22 15:01 GMT

തിരുവനന്തപുരം: മെയ് 24 ന് ലൈബീരിയന്‍ കപ്പലായ എം.എസ്.സി.എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍ ആണെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ( യു റ്റി യു സി ).

കണ്ടൈനറുകളില്‍ ഉടക്കി എല്ലാദിവസവും നിരവധി വള്ളങ്ങളുടെ വലയും അനുബന്ധ ഉപകരണങ്ങളും നശിക്കുകയാണ്. ലക്ഷങ്ങളുടെ നാശനഷ്ടം ആണ് എല്ലാദിവസവും ഉണ്ടാവുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായ നഷ്ടം കണക്കാക്കി ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സൂട്ടിന് ആവശ്യമായ തെളിവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല . ആഴക്കടല്‍ മത്സ്യബന്ധനത്തിന് കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ് . മത്സ്യത്തൊഴിലാളി പ്രക്ഷോഭം മൂലം നിര്‍ത്തിവച്ചിരുന്ന കടല്‍ മണല്‍ ഖനന പദ്ധതി വീണ്ടും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത് എന്ത് വില കൊടുത്തും ചെറുക്കുമെന്നും അഖിലകേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ( യു റ്റി യൂ സി ) സംസ്ഥാന പ്രസിഡന്റ് അനില്‍ ബി കളത്തില്‍ പറഞ്ഞു .

മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് തീരദേശ ഹൈവേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതും ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ല . ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഈ മാസം 24ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ( യു റ്റി യു സി) സെക്രട്ടറിയേറ്റിനു മുന്‍പില്‍ പ്രതിഷേധ സംഗമം നടത്തും. യു ടി യു സി ദേശീയ പ്രസിഡന്റ് എ എ അസീസ് ഋഃ ങഘഅ സമരം ഉദ്ഘാടനം ചെയ്യും. ആര്‍എസ്പിയുടെയും യുടിയുസിയുടേയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

Tags:    

Similar News