വി.എസിന്റെ വിയോഗം; സര്‍ക്കാര്‍ ഓഫിസുകളും കോളേജുകളും അടക്കം ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
വി.എസിന്റെ വിയോഗം; സര്‍ക്കാര്‍ ഓഫിസുകളും കോളേജുകളും അടക്കം ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇന്നലെ സംസ്ഥാനത്തെമ്പാടും പൊതു അവധിയായിരുന്നു. മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയില്‍ ഇന്നും അവധി പ്രഖ്യാപിച്ചത്.
അതേസമയം പി എസ്. സി ഇന്ന് (ജൂലൈ 23 ബുധനാഴ്ച) നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും മാറ്റിവച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രം - കാറ്റഗറി നമ്പര്‍ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള പിഎസ്സി അറിയിച്ചു. എന്നാല്‍ നാളെ നടത്താന്‍ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.