ചെറുവത്തൂര്‍ വീരമലക്കുന്നില്‍ ദേശീയപാത നിര്‍മാണം നടക്കുന്നിടത്ത് മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു; അധ്യാപിക സിന്ധുവിന്റേത് അദ്ഭുതകരമായ രക്ഷപ്പെട്ടല്‍
By : സ്വന്തം ലേഖകൻ
Update: 2025-07-23 07:53 GMT
കാസര്‍കോട്: ചെറുവത്തൂര്‍ വീരമലക്കുന്നില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിലായ കാര്‍ പുറത്തെടുത്തു. പഴയ ദേശീയപാതയിലും പുതിയ ദേശീയപാതയിലും മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു.
രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനു മുന്‍പ് പലവട്ടം വീരമലക്കുന്നില്‍ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു. നിലവില്‍ കോട്ടപ്പുറം വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.