സ്കൂട്ടറില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പോകുന്നതിനിടെ അപകടം; ഒറ്റപ്പാലം കുളക്കാട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-07-24 05:32 GMT
പാലക്കാട്: ഒറ്റപ്പാലം കുളക്കാട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മാങ്ങോട് സ്വദേശികളായ പ്രസാദ്, രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ഇരുവരും സ്കൂട്ടറില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടെയായിരുന്നു അപകടം.