ഇടുക്കി കരിമ്പനില്‍ തെരുവ് നായ ആക്രമണം; കടയിലും റോഡിലുമായി നിന്ന നാല് പേര്‍ക്ക് കടിയേറ്റു

ഇടുക്കി കരിമ്പനില്‍ തെരുവ് നായ ആക്രമണം; കടയിലും റോഡിലുമായി നിന്ന നാല് പേര്‍ക്ക് കടിയേറ്റു

Update: 2025-07-24 15:48 GMT

ഇടുക്കി: ഇടുക്കി കരിമ്പനില്‍ തെരുവ് നായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേര്‍ക്കാണ് കടിയേറ്റത്. കരിമ്പന്‍ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), തോപ്രാംകുടി സ്വദേശി പ്രഭാകരന്‍ (76) എന്നിവര്‍ക്കാണ് കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. പരിക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

തെരുവ് നായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈല്‍ പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചിരുന്നു. കൂടാതെ, തെരുവുനായ്ക്കളുടെ വാക്‌സിനേഷനായി ആഗസ്റ്റ് മാസത്തില്‍ വിപുലമായ വാക്‌സിനേഷന്‍ യജ്ഞവും നടത്തും. ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസസ് ആന്‍ഡ് പ്രൊസീജേര്‍സ് റൂള്‍സ് സെക്ഷന്‍ 8 (എ) പ്രകാരം ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Similar News