ടാങ്കര്‍ ലോറി മറിഞ്ഞു; സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി; കടകള്‍ തുറക്കരുതെന്ന് നിര്‍ദേശം; നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാര്‍ഡുകളില്‍

ടാങ്കര്‍ ലോറി മറിഞ്ഞു; സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി

Update: 2025-07-24 16:51 GMT

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെയുള്ള 18, 19, 26 വാര്‍ഡുകളിലാണ് അവധി. കാഞ്ഞങ്ങാട് സൗത്ത് ടാങ്കര്‍ ലോറി മറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍, അംഗനവാടി, കടകള്‍ ഉള്‍പ്പടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

നാളെ രാവിലെ എട്ട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ഹൈവേ വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതായിരിക്കും. ടാങ്കര്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗതം നിരോധിച്ചത്.

Similar News