അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നു; ഇവര്‍ക്ക് ഭാവിയില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടി വരുമെന്ന് മന്ത്രി ബിന്ദു

Update: 2025-07-28 06:15 GMT

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേരളത്തില്‍നിന്നുള്ള വിസിമാര്‍ പങ്കെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നു. ഇവര്‍ക്ക് ഭാവിയില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടി വരുമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സര്‍വകലാശാലകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അണിയറകളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്ധകാര യുഗത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിമര്‍ശനം മുഖവിലയ്‌ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി.രവീന്ദ്രന്‍, കുഫോസ് വിസി എ .ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ.സാജു എന്നിവരാണ് പങ്കെടുത്തത്.

Similar News