സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്റെ അനുവാദമില്ലാതെയായാണ് പരിപാടിയില്‍ പങ്കെടുത്തത്; ഉന്നത വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം; ജ്ഞാന സഭയില്‍ ആഞ്ഞടിച്ച് ശിവന്‍കുട്ടി

Update: 2025-07-28 06:19 GMT

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ ഇടത് നോമിനിയായ കുഫോസ് വിസി എ.ബിജുകുമാര്‍ പങ്കെടുത്തതിനെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍എസ്എസിന്റെ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്റെ അനുവാദമില്ലാതെയായാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇത്തരക്കാരെ സ്ഥാനത്തുനിന്ന് മാറ്റണം. ഇക്കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിമര്‍ശനം മുഖവിലയ്‌ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി.രവീന്ദ്രന്‍, കുഫോസ് വിസി എ .ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ സാജു എന്നിവര്‍ ജ്ഞാനസഭയുടെ ഭാഗമായി വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.

Similar News