പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ക്ഷീരകര്ഷകന് മരിച്ചു
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ക്ഷീരകര്ഷകന് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-28 16:20 GMT
കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ക്ഷീരകര്ഷകന് മരിച്ചു. കോളിയടുക്കം സ്വദേശി കുഞ്ഞൂണ്ടന്‍ നായര്‍(84) ആണ് മരിച്ചത്. കോളിയടുക്കം വയലാംകുഴിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അത്യാഹിതം. പശുവിനെ മേയ്ക്കാന്‍ വയലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പശുവിനാണ് ആദ്യം ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞൂണ്ടന്‍ നായര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. കുഞ്ഞൂണ്ടന്‍ നായരുടെ പശുവും ചത്തു.
വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന് നടത്തിയ തിരച്ചലില്‍ വയോധികനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.