സ്ത്രീയുടെ അജ്ഞാത മൃതദേഹം കനാലില്‍ കണ്ടെത്തി; അഴുകിയ നിലയിലുള്ള മൃതദേഹത്തിന്റെ മുഖം വ്യക്തമല്ല: അന്വേഷണം ആരംഭിച്ച് പോലിസ്
സ്ത്രീയുടെ അജ്ഞാത മൃതദേഹം കനാലില്‍ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-07-31 00:21 GMT
കോഴിക്കോട്: അജ്ഞാത സ്ത്രീയുടെ മൃതദേഹം വടകര -മാഹി കനാലില്‍ കണ്ടെത്തി. അഴുകിയ നിലയിലായ മൃതദേഹത്തിന്റെ മുഖം വ്യക്തമല്ല, നൈറ്റിയാണ് വേഷം. മാഹി കനാലില്‍ തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ വെള്ള തോര്‍ത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയില്‍ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്.
സംഭവത്തില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്. വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വടകര സ്റ്റേഷന് പരിധിയില്‍ സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാല്‍ മറ്റു സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.