പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ടു; പ്ലസ്ടു വിദ്യാര്‍ഥിക്കായി തിരച്ചില്‍

പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ടു; പ്ലസ്ടു വിദ്യാര്‍ഥിക്കായി തിരച്ചില്‍

Update: 2025-08-03 10:26 GMT

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനായാണ് വിദ്യാര്‍ത്ഥി ഇറങ്ങിയത്. എന്നാല്‍, ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. മഞ്ചേരിയില്‍ നിന്ന് വന്ന ആറംഗ വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.

Tags:    

Similar News