മകളുടെ പിറകെ നടന്നുളള ശല്യപ്പെടുത്തല്‍ ചോദ്യം ചെയ്തതില്‍ വിരോധം; പെണ്‍കുട്ടിയുടെ പിതാവിന്റെ ഓട്ടോ യുവാവ് കത്തിച്ചു; നഷ്ടപ്പെട്ടത് റഫീഖിന്റെ ഏകവരുമാനം
പെണ്‍കുട്ടിയുടെ പിതാവിന്റെ ഓട്ടോ യുവാവ് കത്തിച്ചു
Update: 2025-08-03 12:10 GMT
പാലക്കാട്: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അര്‍ദ്ധരാത്രിയാണ് റഫീഖിന്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിന്റെ ഏക വരുമാനമാര്‍ഗമാണ് ഇല്ലാതായത്.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഫീഖിന്റെ കുടുംബ സുഹൃത്തിനെ കണ്ടു. ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു.