ഇത്രയ്ക്ക് ഗതികെട്ടവന്‍മാര്‍ വേറെ ഉണ്ടാകുമോ കര്‍ത്താവേ! കക്കൂസ് മാലിന്യം തള്ളാന്‍ വന്ന ലോറി ചെളിയില്‍ പുതഞ്ഞു: വാഹനം പോലീസ് കസ്റ്റഡിയില്‍: രണ്ടു പേര്‍ക്കെതിരേ കേസും

കക്കൂസ് മാലിന്യം തള്ളാന്‍ വന്ന ലോറി ചെളിയില്‍ പുതഞ്ഞു

Update: 2025-08-03 13:41 GMT

അടൂര്‍: കക്കൂസ് മാലിന്യം തള്ളാന്‍ വന്ന ടാങ്കര്‍ ലോറി ചെളിയില്‍ പുതഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലും. രണ്ടു പേര്‍ക്കെതിരേ കേസുമെടുത്തു. ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്ത്(38), മാരാരിക്കുളം സ്വദേശി ഹരിദാസ്(28) എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഏനാത്ത് എംസി റോഡില്‍ വടക്കടത്തുകാവിനും കിളിവയലിനും ഇടയില്‍ പോക്കാട്ട് കാവിനു സമീപമാണ് സംഭവം.

ഇവിടെ തോടിനോട് ചേര്‍ന്നാണ് വാഹനം പുതഞ്ഞത്. തോട്ടിലേക്ക് മാലിന്യം തള്ളാന്‍ വന്നതാണെന്നാണ് സംശിയിക്കുന്നത്. വാഹനത്തില്‍ നിനും മാലിന്യം തള്ളാന്‍ സാധിച്ചിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയാണ് ചെളിയില്‍ പുതഞ്ഞ വാഹനം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഒരു റിക്കവറി വാഹനം എത്തിച്ച് പുതഞ്ഞ വാഹനം കരയ്ക്കെത്തിച്ചു. വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ജീവനക്കാര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നു.

Tags:    

Similar News