പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം; കുറവിലങ്ങാട് മരിച്ചത് റെജി
By : സ്വന്തം ലേഖകൻ
Update: 2025-08-09 06:54 GMT
കോട്ടയം: പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം. എംസി റോഡില്‍ കുറവിലങ്ങാട് വെമ്പള്ളിയില്‍ കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവര്‍ വെമ്പള്ളി പറയരുമുട്ടത്തില്‍ റെജി (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 5.45ഓടെയായിരുന്നു അപകടം. എംസി റോഡിലൂടെ കാല്‍നടയായി വരികയായിരുന്നു റെജി. ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് പാഞ്ഞ് കയറി റെജിയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ റെജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.