കുണ്ടന്നൂര്‍ കഫേ ജംഗ്ഷനില്‍ മദ്യലഹരിയില്‍ യുവാവിന്റെ അപകടയാത്ര; കാല്ലം സ്വദേശി മഹേഷും പെണ്‍സുഹൃത്തും പോലീസ് കസ്റ്റഡിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-09 06:56 GMT
കൊച്ചി: എറണാകുളം കുണ്ടന്നൂര്‍ കഫേ ജംഗ്ഷനില്‍ മദ്യലഹരിയില്‍ യുവാവിന്റെ അപകടയാത്ര. സംഭവത്തില്‍ കൊല്ലം സ്വദേശി മഹേഷും പെണ്‍സുഹൃത്തും പോലീസ് കസ്റ്റഡിയിലായി.
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മഹേഷ് ഓടിച്ച കാര്‍ ഇടിച്ച് 15 ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ഇടിച്ചു തെറുപ്പിച്ചത്.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അലക്ഷ്യമായി വാഹനം ഓടിച്ച് മറ്റ് വാഹനങ്ങള്‍ നശിപ്പിച്ചതിനും മരട് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു