പ്രിന്‍സിപ്പലും സൂപ്രണ്ടും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണില്‍ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ വിശ്വനാഥന്‍; ഡോ ഹാരീസിനെതിരായ ഗൂഡാലോചനയില്‍ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണങ്ങള്‍ മറുപടിയുമായി പ്രിന്‍സിപ്പലും സൂപ്രണ്ടും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണില്‍ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ.വിശ്വനാഥന്‍. വിദഗ്ധസമിതി റിപ്പോര്‍ട്ട് തുടര്‍ന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചതെന്നും ഡോ. വിശ്വനാഥന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം സൂപ്രണ്ട് പറഞ്ഞതോടെ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ പുറത്തുനിന്ന് ഒരാള്‍ നിര്‍ദേശം നല്‍കിയത് വിവാദമായതിനു പിന്നാലെയാണ് ഡിഎംഇ വിശദീകരണവുമായി രംഗത്തെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് നിര്‍ദേശം നല്‍കിയതെന്നും ഡിഎംഇ പറഞ്ഞു.