ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം; പോലിസ് കേസെടുത്തു

ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം; പോലിസ് കേസെടുത്തു

Update: 2025-08-10 00:07 GMT

ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. കഴിഞ്ഞ മാസം 23ന് ആയിരുന്നു പ്രസവം. പെണ്‍കുട്ടിക്ക് 18 വയസ്സ് എന്നാണ് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞിരുന്നത്. സാധാരണ പ്രസവം ആയതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു.

നവജാത ശിശുവിന്റെ ജനന റജിസ്‌ട്രേഷനായി മാതാവിന്റെ ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലായത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. പള്ളുരുത്തി പൊലീസ് കേസ് എടുത്തു.

Tags:    

Similar News