മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് കത്തിയമര്‍ന്നു; പുക ഉയര്‍ന്ന ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചു; ആളപായമില്ല; ഒഴിവായത് വന്‍ദുരന്തം
മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് കത്തിയമര്‍ന്നു
മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ് മുഴുവനും കത്തി നശിച്ചു. മുന്‍ഭാഗത്ത് നിന്നും ചെറിയ രീതിയില്‍ തീ ഉയരുന്നത് ശ്രദ്ധിച്ച ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു.
പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിക്കുകയും ചെയ്തതിനാല്‍ പരിക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടു.ആളുകളെ ഇറക്കിയതിന് പിന്നാലെ ബസ് വലിയ തോതില്‍ തീ പിടിക്കുകയായിരുന്നു. ബസ് പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിരക്ഷാ സേനയെത്തി ഏറെ നേരം പണിപ്പെട്ടാണ് തീ കെടുത്തിയത്.