വിജിലിന്‍സ് കോടതിവിധിക്കെതിരെ എഡിജിപി എം.ആര്‍. അജിത്കുമാര്‍ നിയമനടപടിക്ക്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

Update: 2025-08-24 07:14 GMT

തിരുവനന്തപുരം: വിജിലിന്‍സ് കോടതിവിധിക്കെതിരെ എഡിജിപി എം.ആര്‍. അജിത്കുമാര്‍. തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കുന്നത്. കോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീല്‍ നല്‍കും.

കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങള്‍ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നില്‍നില്‍ക്കില്ലെന്നുമാണ് അജിത്കുമാറിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന് അതിന് പ്രാപതനാണോ എന്ന് നോക്കിയാല്‍ മതി. ക്രിമിനല്‍ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാല്‍ മതി. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്നുമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. എം.ആര്‍. അജിത്കുമാറിന്റെ വാദം മാത്രം കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന വാദം നിലനില്‍ക്കില്ല. നിരവധി സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. നിരവധി രേഖകള് പിടിച്ചെടുത്തിട്ടുണ്ട്.ഈ രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

സബ് രജിസട്രാര്‍, ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പരാതിക്കാരനും ലഭ്യമായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും പത്രക്കട്ടിംഗുകളും കെട്ടിട പ്ലാനും അല്ലാതെ പരാതിക്കാരന്റെ കൈയ്യില്‍ തെളിവില്ലെന്നുമാണ് വാദം.

Similar News