ശബരിമല മാസ്റ്റര്‍ പ്ലാന്‍: ചെലവഴിച്ച തുകയുടെ കണക്കുകളില്‍ വൈരുദ്ധ്യം

ശബരിമല മാസ്റ്റര്‍ പ്ലാന്‍: ചെലവഴിച്ച തുകയുടെ കണക്കുകളില്‍ വൈരുദ്ധ്യം

Update: 2025-09-19 07:22 GMT

കൊച്ചി: ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങുന്നതിനിടെ, ശബരിമലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കുകളില്‍ വൈരുദ്ധ്യം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 83.66 കോടിരൂപ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ചെലവഴിച്ചതായാണ് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. അതേസമയം വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍, ദേവസ്വം വകുപ്പ് ശബരിമലയ്ക്കായി 79.72 കോടി രൂപ ചെലവഴിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2016 മുതല്‍ ഇതുവരെ 275.2 കോടിരൂപ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 155.71 കോടിരൂപ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചിരുന്നു. 83.87 കോടിരൂപ അനുവദിച്ചതില്‍ 83.66 കോടിരൂപ ചെലവിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍, 79.72 കോടിരൂപയാണ് ചെലവിട്ടിട്ടുള്ളതെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയുടെ ചോദ്യത്തിന് മറുപടി ലഭിച്ചു. 2016 മെയ് മുതല്‍ ഇന്നുവരെ ശബരിമല വികസനത്തിനായി ചെലവഴിച്ച യഥാര്‍ത്ഥ ചെലവ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിക്കണമെന്ന് ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു.

Tags:    

Similar News