തിരുവമ്പാടിയില്‍ യുവതിയെ നടുറോഡില്‍ ചവിട്ടി വീഴ്ത്തി; കേസെടുത്ത് പോലീസ്

Update: 2025-08-24 08:37 GMT

കോഴിക്കോട്: തിരുവമ്പാടിയില്‍ യുവതിയെ നടുറോഡില്‍ ചവിട്ടി വീഴ്ത്തി. തിരുവമ്പാടി ബിവറേജസ് കോര്‍പറേഷന് സമീപം നില്‍ക്കുകയായിരുന്ന സ്ത്രീയെയാണ് യുവാവ് ഓടിയെത്തി ചവിട്ടി വീഴ്ത്തിയത്. ചവിട്ടി വീഴ്ത്തിയ ശേഷം ഇയാള്‍ നടന്നുനീങ്ങുകയായിരുന്നു.

രണ്ട് സ്ത്രീകള്‍ നില്‍ക്കുന്നതും ഒരു സ്ത്രീ ചെരുപ്പെടുത്ത് എറിയാന്‍ ശ്രമിക്കുകയും പിന്നീട് ചെരിപ്പ് താഴെ ഇടുന്നതും സിസിടിവിയില്‍ കാണാം. ഈ സമയം അയാളോടിയെത്തി തിരിഞ്ഞുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ പുറകില്‍ ആഞ്ഞ് ചവിട്ടുകയായിരുന്നു. സ്ത്രീ തെറിച്ച് വീഴുന്നത് സിസിടിവിയില്‍ കാണാന്‍ സാധിക്കും. ഇയാള്‍ മോശമായി സ്ത്രീയോട് സംസാരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചോപ്പോഴാണ് മോശം വാക്കുകള്‍ ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രി പ്രതികരിച്ചതെന്നും തുടര്‍ന്ന് ഇയാള്‍ ആക്രമിക്കുകയുണ്ടായതും

Similar News