മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീയെ ചവിട്ടി വീഴ്ത്തി; ഭീഷണിയും തര്‍ക്കവും; തിരുവമ്പാടി സ്വദേശി ശിഹാബുദീനെതിരെ കേസെടുത്തു

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീയെ ചവിട്ടി വീഴ്ത്തി

Update: 2025-08-24 10:15 GMT

കോഴിക്കോട്: നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവമ്പാടി ബവ്‌റിജസ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് വിവരം.

നടന്നുപോവുകയായിരുന്ന രണ്ടു സ്ത്രീകളില്‍ ഒരാളുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തര്‍ക്കങ്ങള്‍ക്കു പിന്നാലെ സ്ത്രീ ചെരുപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും തുടര്‍ന്ന് ഇയാള്‍ ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

വീണശേഷം എഴുന്നേറ്റ സ്ത്രീയോട് വീണ്ടും ഇയാള്‍ മടങ്ങിയെത്തി തര്‍ക്കത്തില്‍ എര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പണപ്പിരിവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇവര്‍ക്കിടയില്‍ ഉണ്ടായതെന്നാണ് വിവരം. മദ്യപിച്ചു പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനാണ് തിരുവമ്പാടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകള്‍ പരാതി നല്‍കിയിട്ടില്ല.

Tags:    

Similar News