പല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും; രാഹുലിനെതിരെ നടപടി വേണമെന്ന് ഷമ മുഹമ്മദ്

രാഹുലിനെതിരെ നടപടി വേണമെന്ന് ഷമ മുഹമ്മദ്

Update: 2025-08-24 13:19 GMT

്‌ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഒരു നടപടി എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഷമ പറഞ്ഞു. പല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ബിജെപിക്ക് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഒരു അര്‍ഹതയും ഇല്ലെന്ന് ഷമ മുഹമ്മദ് വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയില്‍ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇതില്‍ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു . പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവര്‍ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂര്‍വകാല ചരിത്രം പരിശോധിക്കണമെന്നും യുവമോര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്തിനെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News