'എനിക്കൊരു 500 രൂപ താ...'; ലഹരിയുടെ പാതിബോധത്തിൽ അർദ്ധനഗ്നനായി നിന്ന് യുവാവിന്റെ അലറിവിളി; ആശുപത്രിയിലെത്തിയവർ പരിഭ്രാന്തരായി; ഒടുവിൽ ജീവനക്കാരിയുടെ ഇടപെടൽ

Update: 2025-08-24 12:10 GMT

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ അർദ്ധനഗ്നനായെത്തിയ യുവാവ് റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും അടിച്ചു തകർത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ചയായിട്ടും രോഗികളുടെ തിരക്കുണ്ടായിരുന്ന ആശുപത്രിയിൽ നടന്ന സംഭവത്തിൽ യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി ജീവനക്കാർ സംശയം പ്രകടിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, യുവാവ് ആശുപത്രിയുടെ അകത്തേക്ക് ഓടിക്കയറി അവിടെയുണ്ടായിരുന്ന സാധന സാമഗ്രികൾ അടിച്ചുതകർക്കുകയായിരുന്നു. "എനിക്കൊരു 500 രൂപ വേണം, ഷർട്ട് വാങ്ങണം" എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ബഹളം. ജീവനക്കാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഒടുവിൽ, ഒരു വനിതാ ജീവനക്കാരി പണം നൽകാമെന്ന് പറഞ്ഞ് യുവാവിനെ ശാന്തനാക്കാൻ ശ്രമിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.

Tags:    

Similar News