ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി: പോക്സോ കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് റിമാന്‍ഡില്‍
ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി
By : സ്വന്തം ലേഖകൻ
Update: 2025-08-24 11:41 GMT
പറവൂര്‍: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. വടക്കേക്കര കണ്ണങ്ങനാട്ട് സന്‍ജിത്ത് (55) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ സുഹൃത്തായ ഇയാള്‍ കുട്ടിയെ വീട്ടില്‍ വച്ച് കയറിപ്പിടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
സ്കൂളിലെ അധ്യാപികയോടാണ് കുട്ടി സംഭവം പറഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിലറിയിക്കുയായിരുന്നു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ സന്ജിത്തിനെതിരെ വടക്കേക്കര സ്റ്റേഷനില്‍ ഒരു മോഷണക്കേസും നിലവിലുണ്ട്.