ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്‍ വിവാഹിതനായി; വധു മണ്ണാറശാല ഇല്ലത്തെ അദ്രിക പാര്‍വതി

ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്‍ വിവാഹിതനായി

Update: 2025-08-26 02:19 GMT

ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്‍ വിവാഹിതനായി. മണ്ണാറശാല ഇല്ലത്തെ അദ്രിക പാര്‍വതിയാണ് ബ്രഹ്‌മദത്തന്റെ വധു. തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്‌മദത്തന്‍. താന്ത്രിക കര്‍മ്മങ്ങളില്‍ മുന്‍ നിരയിലുള്ള രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് വിവാഹം. കഴിഞ്ഞവര്‍ഷം ചിങ്ങം ഒന്നിനാണ് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേറ്റത്.

ബെംഗളൂരൂ ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിബിഎ, എല്‍എല്‍ബി പഠനത്തിന് ശേഷം കോട്ടയം ജില്ലാ കോടതിയില്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതിനുശേഷം ബെംഗളൂരൂവിലെ സ്വകാര്യ കമ്പനിയില്‍ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്‌കോര്‍ട്ലന്‍ഡില്‍ എല്‍എല്‍എം പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ജോലി രാജിവച്ച് പൂര്‍ണ്ണമായും പൂജകളിലേക്ക് തിരിഞ്ഞത്.

Tags:    

Similar News