ജയിലിലെ ഭക്ഷണ ശാലയില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ കവര്‍ന്നു; ജയില്‍ മോചിതനായ മോഷണക്കേസ് പ്രതി പിടിയില്‍

Update: 2025-08-26 09:36 GMT

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഭക്ഷണശാലയില്‍ നിന്നും നാലര ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഹാദിയാണ് പിടിയിലായത്. ഒരാഴ്ച മുന്‍പായിരുന്നു ജയിലിലെ ഭക്ഷണ ശാലയില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. ഇയാള്‍ കഫ്റ്റീരിയല്‍ നേരത്തെ ജോലി നോക്കിയിരുന്നു. മോഷണക്കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ഈയിടെയാണ് ജയില്‍ മോചിതനായത്.

അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം നടന്നിരുന്നത്. ജയിലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോല്‍ ഉപയോഗിച്ച് ഓഫീസ് റൂമില്‍ നിന്ന് പണം കവര്‍ന്നത്.

മൂന്ന് ദിവസത്തെ കളക്ഷന്‍ തുകയാണ് ഭക്ഷണശാലയില്‍ നിന്ന് കവര്‍ന്നത്. പത്തനംതിട്ട തിരുവല്ലയില്‍ നിന്നാണ് പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടിയത്. 12ഓളം മോഷണക്കേസില്‍ പ്രതിയണ് പിടിയിലായ മുഹമ്മദ് അബ്ദുല്‍ ഹാദി. ഇയാള്‍ ഉടനെ തിരുവനന്തപുരത്തെത്തിക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News