നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച; മുഖ്യമന്ത്രി വിജയന്‍ ഉദ്ഘാടനം ചെയ്യും

നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച; മുഖ്യമന്ത്രി വിജയന്‍ ഉദ്ഘാടനം ചെയ്യും

Update: 2025-08-27 02:00 GMT

ആലപ്പുഴ: എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11-ന് മത്സരങ്ങള്‍ തുടങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം.

സിംബാബ്വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാര്‍ ഇന്ദുകാന്ത് മോദി, അംബാസഡര്‍ സ്റ്റെല്ല നിക്കാമോ എന്നിവര്‍ അതിഥികളാകും. തുടര്‍ന്ന് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലുമുതലാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍.

71 വള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടന്‍വിഭാഗത്തില്‍ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- മൂന്ന്, ഇരുട്ടുകുത്തി എ- അഞ്ച്, ഇരുട്ടുകുത്തി ബി- 18, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- അഞ്ച്, വെപ്പ് ബി- മൂന്ന്, തെക്കനോടി തറ- ഒന്ന്, തെക്കനോടി കെട്ട്- ഒന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ വള്ളങ്ങളുടെ എണ്ണം.

വള്ളംകളി കാണുന്നതിനുള്ള പാസ് ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി കിട്ടും. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ലഭിക്കുമെന്ന് കളക്ടര്‍ അലക്‌സ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News