സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അരിവിതരണം തുടങ്ങി; 24.7 ലക്ഷം കുട്ടികള്‍ക്ക് അരി നല്‍കും
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അരിവിതരണം തുടങ്ങി; 24.7 ലക്ഷം കുട്ടികള്‍ക്ക് അരി നല്‍കും
By : സ്വന്തം ലേഖകൻ
Update: 2025-08-27 02:15 GMT
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് നാലുകിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
പ്രീപ്രൈമറിമുതല്‍ എട്ടാം ക്ലാസുവരെയുള്ള 24.7 ലക്ഷം കുട്ടികള്‍ക്ക് അരി നല്‍കും. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴിയാണ് വിതരണം ചെയ്യുന്നത്. 12,024 സ്കൂളുകളിലായി 9,910 മെട്രിക് ടണ്‍ അരി ഇതിനായി വേണ്ടിവരും
മന്ത്രി ജി.ആര്. അനില്‍ അധ്യക്ഷനായി. ആന്റണി രാജു എംഎല്‍എ, കൗണ്‍സിലര്‍ രാഖി രവികുമാര്‍, വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ഡോ. ചിത്ര എസ്., വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.