മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു; വരുംദിവസങ്ങളില്‍ കൂടുതല്‍ ചെടികള്‍ പൂവിട്ടേക്കും

മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു

Update: 2025-08-27 02:22 GMT

മൂന്നാര്‍: മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗര്‍, ഗ്രഹാംസ് ലാന്‍ഡ്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവില്‍ പ്രദേശത്തെ ഏതാനും ചെടികളില്‍ മാത്രമേ പൂക്കള്‍ വിരിഞ്ഞിട്ടുള്ളൂ. വരുംദിവസങ്ങളില്‍ കൂടുതല്‍ ചെടികള്‍ പൂവിട്ടേക്കും.

നീലക്കുറിഞ്ഞി പൂത്താല്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന, സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് നീലക്കുറിഞ്ഞി. ഇവ നശിപ്പിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്.

മിക്കവര്‍ഷവും വ്യത്യസ്തസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് പൂക്കാറുണ്ട്. 2018-ല്‍ നീലക്കുറിഞ്ഞി വസന്തം വലിയ രീതിയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രളയം കാരണം കുറഞ്ഞിരുന്നു.

മൂന്നാര്‍, നീലക്കുറിഞ്ഞി

Tags:    

Similar News