ട്രെയിനിന്റെ വാതിലില്‍ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ 19-കാരന് മരിച്ചു
ട്രെയിനിന്റെ വാതിലില്‍ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ 19-കാരന് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-08-27 15:23 GMT
തൃശൂര്‍: ട്രെയിനിന്റെ വാതിലില്‍ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ 19-കാരന് മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു ആണ് മരിച്ചത്. പട്ടാമ്പി എസ്എന്‍ജി എസ് കോളജിലെ ബികോം വിദ്യാര്‍ഥിയാണ്. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടെ തൃശൂര്‍ മിഠായി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍, വാതിലിന് സമീപം നില്‍ക്കുന്നതിനിടെ തെറിച്ച് വീഴുകയായിരുന്നു. സുഹൃത്തും ഈ സമയം കൂടെയുണ്ടായിരുന്നു. തല വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം. തൃശൂര്‍ റെയില്‍വേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിച്ചു.