ക്ഷേത്രത്തിലെ മണിയുമായി ആക്രിക്കടയിൽ എത്തിയ ഒരാൾ; വിൽക്കാൻ ശ്രമിക്കവേ ഓട്ടോക്കാരന് തോന്നിയ സംശയം; വിരുതനെ കൈയ്യോടെ പൊക്കി; സംഭവം ബാലരാമപുരത്ത്

Update: 2025-08-27 11:46 GMT

ബാലരാമപുരം: ക്ഷേത്രത്തിലെ മണികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. എരുത്താവൂർ ക്ഷേത്രത്തിലെ രണ്ട് മണികളും ബലിക്കല്ലുകളിൽ പൊതിഞ്ഞിരുന്ന ചെമ്പ് തകിടുകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇവയ്ക്ക് ഏകദേശം 50,000 രൂപ വിലവരുമെന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പാപ്പനംകോട് സത്യൻ നഗറിൽ സുരേഷ് കുമാർ (44) എന്നയാളെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കളുമായി പ്രതി തമ്പാനൂരിലെ ഒരു ആക്രിക്കടയിൽ എത്തിയത്. കടയുടമയ്ക്കും ഓട്ടോ ഡ്രൈവർക്കും പ്രതിയെക്കുറിച്ച് സംശയം തോന്നിയതിനെത്തുടർന്ന് ഇവർ തമ്പാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിക്കുകയും മോഷണവിവരം തെളിയുകയുമായിരുന്നു. തുടർന്ന് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി സുരേഷ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി.

Tags:    

Similar News