ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ കുടുങ്ങി
By : സ്വന്തം ലേഖകൻ
Update: 2026-02-25 12:19 GMT
തൃശൂര്‍: പുഴയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതിനെത്തുടര്‍ന്ന് അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികള്‍ പുഴയില്‍ കുടുങ്ങി . പതിനഞ്ചോളം വിനോദസഞ്ചാരികളാണ് ഇന്ന് രാവിലെ കുളിക്കാന്‍ ഇറങ്ങിയത്. കുട്ടികള്‍ ഉള്‍പ്പെടെ സംഘത്തില്‍ ഉണ്ടായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്താണ് സംഭവം.
പുഴയില്‍ ജലനിരപ്പ് നിമിഷ നേരം കൊണ്ട് ഉയരുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികള്‍ നിന്ന സ്ഥലം അപകടാവസ്ഥയിലാവുകയായിരുന്നു . അതിരപ്പിള്ളിയിലെ വിഎസ്എസ് പ്രവര്‍ത്തകര്‍ എത്തി വിനോദസഞ്ചാരികളെ കരയ്ക്ക് എത്തിച്ചു. രാത്രി മഴ പെയ്തതോടെയാണ് പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതെന്നു അനുമാനിക്കുന്നു.