ഇന്‍സ്റ്റഗ്രാം വഴി പരിചയം; പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി; 21കാരന് 60 വര്‍ഷം കഠിനതടവ്

Update: 2025-08-27 15:54 GMT

പാലക്കാട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ 21 കാരന് 60 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. എടത്തനാട്ടുകര വടമ്മണ്ണപുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് കോടതി ദീര്‍ഘകാല തടവ് ശിക്ഷ നല്‍കിയത്. പാലക്കാട് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി. 2021 ല്‍ പെണ്‍കുട്ടി മണ്ണാര്‍ക്കാട് പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

60 വര്‍ഷത്തെ കഠിന തടവിനൊപ്പം 20,000 രൂപ പിഴയും മുഹമ്മദ് അജാസിന് ചുമത്തിയിട്ടുണ്ട്. പിഴ തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും ജഡ്ജ് ദിനേശ് എം.പിള്ള നിര്‍ദ്ദേശിച്ചു. കേസില്‍ 24 രേഖകള്‍ ഹാജരാക്കിയ കേസില്‍ 15 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.

Similar News