പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങി; മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി

Update: 2025-08-28 07:35 GMT

കണ്ണൂര്‍: ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി. ലോക്കപ്പില്‍ പ്രതികള്‍ ഉണ്ടായിരിക്കെ സിപിഒ മാര്‍ ഉറങ്ങിയെന്ന് കണ്ടെത്തി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ കെ. പ്രശാന്ത്, വി.സി മുസമ്മില്‍, വി. നിധിന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഈ മാസം 17നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്‍ പുലര്‍ച്ചെ സ്റ്റേഷനില്‍ നേരിട്ട് എത്തി പരിശോധന നടത്തിയത്. തളിപ്പറമ്പ,ആലക്കോട്, കുടിയാന്‍മല സ്റ്റേഷനിലേക്കാണ് ഇവരെ മാറ്റിയത്.

Similar News