സ്റ്റേഷന് ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം
സ്റ്റേഷന് ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം
By : സ്വന്തം ലേഖകൻ
Update: 2025-08-28 11:51 GMT
കണ്ണൂര്‍: സ്റ്റേഷന് ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ നടപടി. മൂന്ന് പേരെയും സ്ഥലം മാറ്റി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ. പ്രശാന്ത്, വി.സി. മുസമ്മില്‍, വി. നിധിന് എന്നിവര്‍ക്കെതിരെയാണ് നടപടി.
കഴിഞ്ഞ 17ാം തീയതി പുലര്‍ച്ചെ പ്രതികള്‍ ലോക്കപ്പിലുണ്ടായിരുന്നിട്ടും സിപിഒമാര്‍ ഉറങ്ങിയെന്ന് കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രന് പരിശോധനയ്ക്ക് പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ സമയത്ത് മൂന്ന് സിപിഒമാരും കിടന്നുറങ്ങുന്നത് കാണുകയായിരുന്നു.
സമീപ സ്റ്റേഷനുകളിലേക്കാണ് മൂന്ന് പേരെയും സ്ഥലംമാറ്റിയിരിക്കുന്നത്. കണ്ണൂര്‍ റൂറല്‍ എസ്പിക്ക് ലഭിച്ച നിരവധി പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.