ഇന്നത്തെ കേരളം - ചില ആലോചനകള്‍: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ.ബി.എസ്സ്. ഹരിശങ്കര്‍ സ്മാരക പ്രഭാഷണം നാളെ

ഡോ.ബി.എസ്സ്. ഹരിശങ്കര്‍ സ്മാരക പ്രഭാഷണം നാളെ

Update: 2025-08-28 13:28 GMT

തിരുവനന്തപുരം: ഡോ. ബി. എസ്സ് ഹരിശങ്കര്‍ സ്മാരക പ്രഭാഷണം ആഗസ്റ്റ് 29 നു റിട്ടയേര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഡോ. ജേക്കബ് തോമസ്സ് തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ വൈകുന്നേരം 06:00 മണിയ്ക്ക് നിര്‍വഹിക്കും. ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 'ഇന്നത്തെ കേരളം - ചില ആലോചനകള്‍' എന്ന വിഷയത്തിലാണ് പ്രഭാഷണം. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ. ആര്‍.സഞ്ജയന്‍ അദ്ധ്യക്ഷത വഹിക്കും

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ 2022 ആഗസ്റ്റ് 27 നാണ് ഡോ.ബി.എസ്സ് ഹരിശങ്കര്‍ അന്തരിച്ചത്. ഒരു സൂക്ഷ്മ ഗവേഷകനും ബുദ്ധിജീവിയുമായ അദ്ദേഹത്തിന്റെ കോളങ്ങളും പുസ്തകങ്ങളും അവയുടെ അക്കാദമിക നിലവാരം, ആഴമേറിയ ഗവേഷണം , പ്രത്യയശാസ്ത്രം എന്നിവയാല്‍ വളരെയധികം പ്രശംസിക്കപ്പെട്ടു.

ഡെക്കാന്‍ സ്‌കൂള്‍ ഓഫ് ഇന്‍ഡോളജിയില്‍ നിന്നാണ് ഹരിശങ്കറിന് ഡോക്ടറേറ്റ് ലഭിച്ചത്. മോഹന്‍ജൊ-ദാരോയിലെ ഖനനങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ അംഗവും മുന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവുമായിരുന്നു.

അന്തരിച്ച പി.പരമേശ്വരന്റെയും, ചരിത്രകാരന്‍ എസ് പി ഗുപ്തയുടെയും ശിഷ്യനായ ഹരിശങ്കര്‍, ഇസ്ലാമിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും സ്ഥാപിത ആഖ്യാനത്തെ വെല്ലുവിളിക്കാന്‍ സഹായിച്ച നിരവധി പ്രധാന പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് നിയന്ത്രണത്തിലുള്ള കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ആദ്യം നടത്തിയ പട്ടണം ഖനനത്തിന് പിന്നിലെ ഹിന്ദു വിരുദ്ധ അജണ്ട തുറന്നുകാട്ടുന്നതില്‍ ഹരിശങ്കര്‍ നിര്‍ണായക പങ്കുവഹിച്ചു. എഴുത്തുകാരന്‍, ചിന്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് ഭാരതീയവിചാരകേന്ദ്രം ഡോ. ബി.എസ്സ് ഹരിശങ്കര്‍ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്

Tags:    

Similar News