ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണാം; സെപ്റ്റംബര്‍ ഒന്നുമുതല്‍ നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശന അനുമതി
ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണാം
By : സ്വന്തം ലേഖകൻ
Update: 2025-08-30 02:17 GMT
തൊടുപുഴ: ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണുന്നതിന് സെപ്റ്റംബര്‍ ഒന്നുമുതല്‍ നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. മന്ത്രി റോഷി അഗസ്റ്റിന് മന്ത്രി കെ.കൃഷ്ണന് കുട്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. വെള്ളം തുറന്നുവിടുമ്പോഴും, ശക്തമായ മഴ മുന്നറിയിപ്പുള്ളപ്പോഴും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും സന്ദര്‍ശനത്തിന് അനുമതി ഇല്ല.
ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശാനാനുമതി നല്‍കിയിട്ടുള്ളത്. ഡാമിന്റേയും സന്ദര്‍ശകരുടേയും സുരക്ഷയ്ക്ക് പോലീസ് സേവനം ഉറപ്പാക്കി. www.keralahydeltourism.com വെബ്സൈറ്റ് വഴിയും പാസ് നേടാം.