ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരംവീണു; ഗതാഗതം തടസ്സപ്പെട്ടു
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരംവീണു; ഗതാഗതം തടസ്സപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-08-31 13:13 GMT
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നമംഗലം മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടം നടന്നത്. തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന് കടന്നുപോയ പാതയിലാണ് മരംവീണത്. റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.