രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും; അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ നീക്കം

Update: 2025-09-01 11:38 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും. തിങ്കളാഴ്ചതന്നെ കേസിന്റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം സ്പീക്കറുടെ ഓഫീസിന് സമര്‍പ്പിക്കും. അടുത്തയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം. മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇത്.

ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ സാമൂഹികമാധ്യമംവഴി സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യംചെയ്തതിനാണ് കേസെടുത്തിരുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തിരുന്നത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു.

Tags:    

Similar News