നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി; മഞ്ഞുമ്മല്‍ ബോയ്‌സ് പുതിയ തലത്തില്‍

Update: 2025-09-01 11:57 GMT

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ?ഗമായാണ് നടപടി. അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിന്റെ ഭാ?ഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതില്‍ നിന്ന് കോടതി വിലക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗബിനുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കാതിരിക്കുകയും പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്തെന്ന് നിര്‍മാതാക്കളും വാദിച്ചിരുന്നു.

Tags:    

Similar News