പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള ചോദ്യത്തിന് എഐയുടെ കാലഘട്ടമല്ലേ.. എന്തും ഏതുതരത്തിലും ഉണ്ടാക്കിയെടുക്കാം എന്ന് മറുപടി; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്

Update: 2025-09-01 12:45 GMT

തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണ്ണമായും തള്ളി പറയാതെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ചാനലുകള്‍ രാഹുലിനെ ക്രൂശിക്കുകയാണെന്നും, വിഷയം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള ചോദ്യത്തിന് എഐയുടെ കാലഘട്ടമല്ലേ, എന്തും ഏതുതരത്തിലും ഉണ്ടാക്കിയെടുക്കാം എന്നായിരുന്നു മറുപടി. ഇതുവരെയും രാഹുലിനെതിരെ പരാതി ലഭിച്ചില്ല. യൂത്ത് കോണ്‍?ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് രാഹുലിനോട് കോണ്‍?ഗ്രസ് ആവശ്യപ്പെട്ടത് എംഎല്‍എ സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം, മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും രാഹുലിനെതിരെ ഉയര്‍ന്ന പരാതികളില്‍ ഇതിനോടകം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി നല്‍കിയവരെ വിളിച്ചുവരുത്തിയും മൊഴി രേഖപ്പെടുത്തും. അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.

Tags:    

Similar News