പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ നാളെ മുതല്‍ തിരികെ നല്‍കാം; ബോട്ടിലിന് 20 രൂപ നല്‍കുമെന്ന് ഹര്‍ഷിത അട്ടല്ലൂരി

പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ നാളെ മുതല്‍ തിരികെ നല്‍കാം

Update: 2025-09-09 12:28 GMT

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേണ്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ബെവ്‌കോ എം ഡി ഹര്‍ഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബല്‍ ഉണ്ടാകും. 20 രൂപയുടെ ഡെപ്പോസിറ്റ് വാങ്ങും. ബോട്ടില്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ 20 രൂപ തിരികെ നല്‍കും. പരമാവധി കുപ്പികള്‍ എല്ലാവരും തിരികെ ഏല്‍പ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പദ്ധതി ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജനുവരി ഒന്ന് മുതല്‍ പൂര്‍ണ്ണ തോതില്‍ പ്രാബല്യത്തില്‍ വരും. ക്ലീന്‍ കേരള കമ്പനിയുമായാണ് ബെവ്‌കോ ഇതില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. വാങ്ങിയ അതേ ഷോപ്പില്‍ തിരിച്ചു നല്‍കുന്ന തരത്തിലാണ് ക്രമീകരണം. മറ്റ് ഷോപ്പുകളില്‍ തിരിച്ചെടുക്കുന്നതും ആലോചിക്കും. ആര്‍ക്കും കുപ്പി ഷോപ്പില്‍ എത്തിക്കാമെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.

അതേസമയം, ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ടിരിക്കുകയാണ് ബെവ്കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്ലെറ്റായിരുന്നു.

Tags:    

Similar News