കോഴിക്കോട് വളയം ആശുപത്രി കെട്ടിടത്തില്‍ അഗ്നിബാധ; ഒഴിവായത് വന്‍ ദുരന്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-09-19 09:34 GMT
കോഴിക്കോട്: വളയം ഗവ. ആശുപത്രി കെട്ടിടത്തില്‍ അഗ്നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റര്‍, മെയിന്‍ സ്വിച്ച് എന്നിവയ്ക്ക് തീപിടിച്ചു. തീയും പുകയും ഉയര്‍ന്നതോടെ ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം