ആനവണ്ടിയും, ലെയ്‌ലാൻഡ് ലോറിയുമൊക്കെ നിരനിരയായി കയറുമ്പോൾ സേഫ് ആയിരിക്കണം; ആവശ്യമില്ലാത്ത കല്ലുകളും മാറ്റണം; 'ചുരം' യാത്ര സുരക്ഷിതമാക്കാൻ തീരുമാനം

Update: 2025-09-19 08:55 GMT

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന അപകടകരമായ പാറകൾ നീക്കം ചെയ്യുന്നതിനായി വിശദമായ പഠനം നടത്തും. കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.

റോഡിന് മുകളിൽ അപകടകരമായി സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ യുഎൽസിസിക്ക് (Urban Affairs and Local Self Government Department) ഇതിനോടകം കത്ത് നൽകിയിട്ടുണ്ട്. ഇത് കൂടാതെ, ജിയോളജി, സിവില്‍ എഞ്ചിനീയറിംഗ് വിദഗ്ധരെ ഉൾപ്പെടുത്തി ചുരം പ്രദേശത്ത് വിശദമായ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ രേഖ, താമരശ്ശേരി തഹസിൽദാർ സി സുബൈർ, ജിയോളജിസ്റ്റ് ഡോ. മഞ്ജു, ഡിഎഫ്ഒ യു ആഷിഖ് അലി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ വി സുജേഷ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ എം രാജീവ്, ഹസാർഡ് അനലിസ്റ്റ് പി അശ്വതി, എൻഐടി പ്രൊഫസർമാരായ സന്തോഷ്, പ്രതീക് നേഗി, അനില്‍ കുമാർ എന്നിവരും പങ്കെടുത്തു.

Tags:    

Similar News