5000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന പന്തലാണ് ഒരുക്കിയത്; പരിപാടി ചീറ്റിപ്പോയെന്ന പ്രചരണങ്ങളില്‍ ഒരു കാര്യവുമില്ല; അഗോള അയ്യപ്പ സംഗമത്തില്‍ വിജയം അവകാശപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Update: 2025-09-22 12:05 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം വന്‍ വിജയമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോര്‍ഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യത്തിലെത്തി. സംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തു. ചീറ്റിപ്പോയെന്ന പ്രചാരണങ്ങളില്‍ ഒരു കാര്യവുമില്ല. സംഗമം സജീവമായി ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനുശേഷം പൊളിഞ്ഞു പോയി എന്ന പ്രചാരണം ഉണ്ടായി.

ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ എങ്ങനെ ഭക്തര്‍ക്കും മുന്നില്‍ അവതരിപ്പിക്കണമെന്നതില്‍ സജീവ ചര്‍ച്ച നടന്നു. നാലു വര്‍ഷത്തിനുള്ളില്‍ ഈ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. ഉദ്ഘാടന സമ്മേളനം കഴിഞ്ഞശേഷം മൂന്ന് സെഷനുകളിലേക്ക് പിരിഞ്ഞു. ഒരേസമയം മൂന്ന് സെഷനുകള്‍ നടന്നു. 5000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന പന്തലാണ് ഒരുക്കിയത്. പരിപാടി ചീറ്റിപ്പോയെന്ന പ്രചരണങ്ങളില്‍ ഒരു കാര്യവുമില്ലെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.

Similar News