വിഷാദരോഗം മൂലമുള്ള ആത്മഹത്യ; എസ് പി വെല്‍ഫോര്‍ട്ട് ജീവനക്കാരുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-09-22 12:08 GMT
തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷാണ് മരിച്ചത്. തിരുവനന്തപുരം എസ്പി വെല്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അലിഷ.
താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗം മൂലമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിന് പിന്നില്‍ ആരുമില്ലെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.