സ്വകാര്യ ഡയാലിസിസ് സെന്ററില്‍ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രതിഷേധം; കെ.പി മോഹനന്‍ എംഎല്‍എക്ക് നേരെ കയ്യേറ്റം

Update: 2025-10-02 07:13 GMT

കണ്ണൂര്‍: കെ.പി മോഹനന്‍ എംഎല്‍എക്ക് നേരെ കയ്യേറ്റം. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വച്ചാണ് സംഭവം . മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാട്ടുകാരാണ് കയ്യേറ്റം ചെയ്തത്.

സ്വകാര്യ ഡയാലിസിസ് സെന്ററില്‍ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ കുറച്ചു നാളുകളായി സമരത്തിലാണ്. കൂത്തുപറമ്പ് കരിയാട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംഎല്‍എ. മാലിന്യപ്രശ്‌നത്തില്‍ എംഎല്‍എ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കെ.പി മോഹനന്‍ പ്രതിഷേധക്കാര്‍ക്കിടയിലൂടെ അങ്കണവാടിയിലേക്ക് കടന്നുപോകുന്നതിനിടെയാണ് ഒരു വിഭാഗം കയ്യേറ്റം ചെയ്തത്.

Similar News