കായംകുളത്ത് അയല്‍വാസിയുടെ മര്‍ദനമേറ്റ് മധ്യവയസ്കന് മരിച്ചു; കൊല്ലപ്പെട്ടത് ചേരാവള്ളി സ്വദേശി സജി
By : സ്വന്തം ലേഖകൻ
Update: 2025-10-09 08:05 GMT
ആലപ്പുഴ: കായംകുളത്ത് അയല്‍വാസിയുടെ മര്‍ദനമേറ്റ് മധ്യവയസ്കന് മരിച്ചു.ചേരാവള്ളി സ്വദേശി സജി (50) ആണ് മരിച്ചത്.സംഭവത്തില്‍ അയല്‍വാസി വിഷ്ണുവിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മോഷണകുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നുവെന്നും ഇതിന്റെ പേരില്‍ ബുധനാഴ്ച രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. സംഘര്‍ഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു.സജി ഹൃദ്രോഗി ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.